
തിരുവനന്തപുരം: കേരള കോൺഗ്രസ് ബി സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പെയിൻ ജില്ലാ പ്രസിഡന്റും സിനിമ താരവുമായ പൂജപ്പുര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ നടന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഷിബിജോർജ് അദ്ധ്യക്ഷത വഹിച്ചു.
വനിതാ കോൺഗ്രസ് ബി സംസ്ഥാന അദ്ധ്യക്ഷ മഞ്ജു റഹീം മുഖ്യാതിഥിയായി.വനിതാ കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീലക്ഷ്മി ശരൺ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.എസ്.ആർ.ടി.സി,ഡി.ടി.ഒ ഷിജു, സംസ്ഥാന ജോയിന്റ് സെക്രട്ടറി സുരേന്ദ്രൻ,ജില്ലാ ജനറൽ സെക്രട്ടറി പാറശാല സന്തോഷ്,സെക്രട്ടറി ശശികുമാർ,ട്രഷറർ ബിജുധനൻ,വനിതാ കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് സുജലക്ഷ്മി,ജനറൽ സെക്രട്ടറി ബിന്ദു ബാബു,യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡന്റ് നിബുദാസ് എന്നിവർ പങ്കെടുത്തു.തുടർന്ന് തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ തെരുവ് നാടകം അവതരിപ്പിച്ചു.