christ-nagar

മലയിൻകീഴ്: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗവും കോളേജ് ഐ.ക്യു.എ.സിയും കമ്പ്യൂട്ടർ സൊസൈറ്റി ഒഫ് ഇന്ത്യയും സംയുക്തമായി 'ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഫോർ സസ്റ്റെയ്നബിൾ ഗുഡ്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര കേരള യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റൽ സയൻസ് റിസർച്ച് ഓഫീസർ ഡോ.ജി.മാളു ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ.ജോളി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി ലിബി കുര്യൻ,അദ്ധ്യാപിക ആരതി ചന്ദ്രൻ ആർ.ഐ എന്നിവർ സംസാരിച്ചു.കോളേജ് മാനേജർ ഫാ.ഡോ.റ്റിറ്റോ വർഗീസ് മുഖ്യാതിഥിക്ക് ഉപഹാരം നൽകി.