
തിരുവനന്തപുരം: മുൻമന്ത്രി മത്തായി മാഞ്ഞൂരാന്റെ 110ാമത് ജന്മവാർഷിക അനുസ്മരണ സമ്മേളനം പൂർണ ഓഡിറ്റോറിയത്തിൽ നടന്നു. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന ഈ വർഷത്തെ മത്തായി മാഞ്ഞൂരാൻ ഫൗണ്ടേഷൻ പുരസ്കാരത്തിന് ' വയനാടൻ ചുരം കയറിയ' എന്ന പരമ്പര എഴുതിയ രവീന്ദ്രൻ എരുമേലി അർഹനായി. ശാന്താലയം ഭാസി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. നന്ദാവനം സുശീലൻ, വിതുര റഷീദ്, ശിശിരൻ, അപ്പുക്കുട്ടൻ നായർ, സുഭാഷ് ബാബു, രവീന്ദ്രൻ എരുമേലി, സഫർ ബാബു തുടങ്ങിയവർ സംസാരിച്ചു.