തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ അമിക്കോസിന്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന മെഗാ പൂർവ വിദ്യാർത്ഥി സംഗമത്തിന് മുന്നോടിയായി വാക്കത്തോൺ നടത്തി. പരുത്തിപ്പാറയ്‌ക്ക് സമീപം പാണൻവിള ജംഗ്ഷനിൽ നിന്നാരംഭിച്ച് കോളേജ് കാമ്പസിൽ സമാപിച്ച വാക്കത്തോൺ ബിഷപ്പ് ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ് ഫ്ലാഗ് ഓഫ് ചെയ്‌തു.

കോളേജ് കാമ്പസിലെ വൈദ്യുതി ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മവും ബിഷപ്പ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ജിജിമോൻ കെ. തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. ഷേർളി സ്റ്റുവർട്ട്, കിംസ് ഡയറക്ടർ നജീബ്, കൺവീനർ എബി ജോർജ്, രാജീവ് ഒ.എൻ.വി, അമിക്കോസ് പ്രസിഡന്റ് കെ. ജയകുമാർ, അമ്പിളി ജേക്കബ്, സുജു ജോസഫ്, നടൻ നന്ദുലാൽ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിലെ തന്നെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്‌മയും പൂർവ വിദ്യാർത്ഥി സംഗമവുമായ ' ഡൗൺ മെമ്മറി ലൈനി' ൽ 1949 മുതൽ 2021 വരെ പഠിച്ച വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. സംഗമത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. നാളെ സ്‌പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും.