
പാലോട്: യൂത്ത് കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം - ചെങ്കോട്ട റോഡിലെ ഇളവട്ടം ഭാഗത്തെ റോഡുപണി അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പാലോട് പി.ഡബ്ലിയു.ഡി ഓഫീസിനു മുമ്പിൽ ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് പ്രമോദ് സാമുവൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അരുൺ രാജൻ ഉദ്ഘാടനവും അജ്മൽ സ്വാഗതവും പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ജി. സാജു, ശ്രീകുമാരൻ നായർ, റിജിത് ചന്ദ്രൻ, രാജേഷ്, പഞ്ചായത്ത് മെമ്പർമാരായ ബീന രാജു, പി. സനൽകുമാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷെമിൻ ലാൽ, റെജിമോൻ, രാജേഷ്, കൃഷ്ണപ്രസാദ്, ജയൻ, ബിനു, റെജിൽ, ശരത് വിജയൻ,അനീഷ് തുടങ്ങിയവർ പങ്കെടുത്തു.