gran

നെടുമങ്ങാട്: സി.പി.ഐ നെടുമങ്ങാട് മണ്ഡലം ജനറൽബോഡി യോഗം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ എസ്.ആർ. വിജയൻ, പി.കെ. സാം, വി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിയെ ജനറൽ ബോഡി യോഗത്തിൽ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് ആദരിച്ചു.