വർക്കല:സി.പി.എം വർക്കല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സംസ്ഥാന സെക്രട്ടറി സി.എച്ച്. കണാരന്റെ 50ാമത് ചരമവാർഷികം ആചരിച്ചു. വർക്കല ഇ.എം.എസ് ഭവനിൽ ഏരിയാ സെക്രട്ടറി എം.കെ. യൂസഫ് പതാക ഉയർത്തി. ഏരിയാ കമ്മിറ്റി അംഗങ്ങളായ വി. സത്യദേവൻ, ബി.എസ്. ജോസ്, കെ.ആർ. ബിജു, ബിന്ദു ഹരിദാസ്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ എന്നിവർ സംസാരിച്ചു.