വർക്കല: വർക്കല ജനമൈത്രി പൊലീസിന്റെയും അനൂപ്‌സ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ വർക്കല സ്റ്റേഷനിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ പൊതുജനങ്ങൾക്കായി സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. വർക്കല ഡിവൈ.എസ്.പി. പി. നിയാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വർക്കല എസ്.എച്ച്.ഒ എസ്. സനോജ്, എസ്.ഐ രാഹുൽ പി.ആർ, ഡോ. സ്വപ്‌നിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.