കല്ലമ്പലം: കേരളാ സർക്കാരിന്റെ ലഹരി മുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ലക്ഷ്യമിടുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കവലയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും സ്കൂൾ തല ജനജാഗ്രതാ സമിതിയുടേയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. എൻ.എസ്.എസ് വോളന്റിയർമാരും ജെ.ആർ.സി ടീമംഗങ്ങളും അദ്ധ്യാപകരും വിദ്യാർത്ഥികളും ജനപ്രതിനിധികളും നേതൃത്വം നൽകിയ റാലി സ്കൂളിൽ നിന്നും പ്രിൻസിപ്പൽ എം.എസ്. സുധീർ ഫ്ലാഗ് ഓഫ് ചെയ്തു. കവലയൂർ ജംഗ്ഷനിൽ ലഹരി വിരുദ്ധ സന്മേളനം മണമ്പൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സുധീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് പി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം ഇൻ ചാർജ് പ്രീത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രാജേഷ്, കൗൺസിലർ ശാലിനി എന്നിവർ സംസാരിച്ചു. റാലിക്ക് സ്റ്റാഫ് സെക്രട്ടറി മഞ്ജു, ഷൈജു, ശോഭന, ബിനോയ്, ലതാ ഗോപി എന്നിവർ നേതൃത്വം നൽകി.