നെടുമങ്ങാട്:ചുള്ളിമാനൂർ തേവൻപാറ ഫാത്തിമ മാതാ ദൈവാലയ ഇടവക തിരുനാൾ ആഘോഷം ഇന്ന് കൊടിയേറി വിവിധ പരിപാടികളോടെ 30ന് സമാപിക്കും. ഇന്ന് വൈകിട്ട് 3ന് പച്ചമല കുരിശടിയിൽ നിന്നും കൊടിമര പ്രയാണം,5.45ന് ഇടവകവികാരി ഫാദർ വിനോദ് ജെയിംസ് കൊടിയേറ്റ് കർമ്മം നിർവഹിക്കും. കുഴിച്ചാണി ഇടവക വികാരി റവ ഫാദർ രാഹുൽ.ബി.ആന്റോ മുഖ്യ കാർമികത്വം വഹിക്കും.കാൽവരി ഇടവക വികാരി ഫാ. ജസ്റ്റിൻ ഫ്രാൻസിസ് വചന പ്രഘോഷണം നടത്തും. നാളെ മുതൽ 27 വരെ ആത്മരക്ഷാ ധ്യാനം,കോയമ്പത്തൂർ ഡിവൈൻ ധ്യാന ഇല്ലം റവ ഫാദർ വി.സി. ജോയ് ചെറുവത്തൂർ നയിക്കും. നാളെ മുതൽ എല്ലാ ദിവസവും വൈകിട്ട് 4.30ന് വിശുദ്ധ ഗ്രന്ഥ പാരായണം,5 നു ജപമാല,ലിറ്റിനി,5.30ന് ദിവ്യബലി. 26,27 തീയതികളിൽ വൈകിട്ട് 5.30ന് ആത്മരക്ഷ ധ്യാനം. 28ന് രാത്രി 7ന് തെരേസിയൻ ഫെസ്റ്റ്,നൃത്ത നൃത്യങ്ങൾ,കോമഡി ഷോ. 29ന് രാത്രി 7ന് വചനോത്സവം,പൊതുയോഗം,സമ്മാനദാനം. 30ന് രാത്രി 6.30ന് വചനപ്രഘോഷണം,7.30ന് തിരുസ്വരൂപ പ്രദക്ഷിണം തുടർന്ന് കൊടിയിറക്ക്, സ്നേഹവിരുന്ന്, പൂത്തിരിമേളം.