
ആറ്റിങ്ങൽ:ലൈഫ് ഇൻഷ്വറൻസ് ഏജന്റ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പോളിസി ഉടമകളുടെയും ഏജന്റുമാരുടെയും നിരവധി ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യ സമരത്തിന്റെ ഭാഗമായി ആറ്റിങ്ങൽ ബ്രാഞ്ചിൽ നടന്ന ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.സന്തോഷ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ബ്രാഞ്ച് പ്രസിഡന്റ് എം.എം. ഹുസൈൻ,ബ്രാഞ്ച് സെക്രട്ടറി പ്രകാശൻ.ബി,മനു.സി.എസ്,ബിനോയ്,ആർ.സാമ്പശിവൻ,ഭുവന ചന്ദ്രൻ നായർ,ലിസ്സി,തുളസീധരൻ നായർ എന്നിവർ പങ്കെടുത്തു.