e

നേമം: ത്രിവിക്രമംഗലം എം.എസ്.സി എൽ.പി.സ്‌കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അനുവദിച്ച കിച്ചൺ കം സ്റ്റോർ റൂമിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. മേയർ ആര്യാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ എം.എസ്.സി സ്‌കൂൾ കറസ്‌പോണ്ടന്റ് ഡോ. വർക്കി ആറ്റുപുറത്ത്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേഷ് ബാബു, തിരുവനന്തപുരം സൗത്ത് എ.ഇ.ഒ ഗോപകുമാർ, സ്‌കൂൾ ലോക്കൽ മാനേജർ ഫാ. ജോസ് ചരുവിൽ, നൂൺ മീൽസ് ഓഫീസർ ഡി.ഡി.ഇ അനിൽകുമാർ ജി, സ്‌കൂൾ വികസന സമിതി ചെയർമാൻ രാജശേഖരൻ നായർ, പി.ടി.എ പ്രസിഡന്റ്‌ ബിന്ദു, സ്‌കൂൾ ഹെഡ്മാസ്റ്റർ ജോസഫ് ഈപ്പൻ എന്നിവർ പങ്കെടുത്തു.