
തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലിക്ക് രാത്രി 8 മുതൽ 10 വരെ മാത്രമേ പടക്കം പൊട്ടിക്കാവൂ എന്ന് ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം. ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ഹരിത പടക്കം മാത്രമേ പാടുള്ളൂ. ഇക്കാര്യങ്ങൾ നിരീക്ഷിക്കാൻ കളക്‌ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.