
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2022ലെ വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികം,പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയവർ,സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം,വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചവർ എന്നിവരെയാണ് പരിഗണിക്കുക. വ്യക്തികൾക്കോ സംഘടനകൾക്കോ ശുപാർശയായും അപേക്ഷ നൽകാം. പ്രവർത്തനങ്ങൾ, നേട്ടങ്ങൾ,പുരസ്‌കാരങ്ങൾ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ,ഹ്രസ്വചിത്രീകരണം, പുസ്തകം, സി.ഡി, ഫോട്ടോ, പത്രക്കുറിപ്പ് എന്നിവയുൾപ്പെടെയുള്ള അപേക്ഷകൾ പൂജപ്പുര ജില്ലാ വനിത ശിശു വികസന ഓഫീസിൽ നവംബർ 15ന് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് : www.wcd.kerala.gov.in. ഫോൺ : 8921697457.