
വക്കം: വനിത - ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ വക്കം ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ കലോത്സവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ബിഷ്ണു ഉദ്ഘാടനം ചെയ്തു. വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച കലോത്സവത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജൂലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത, മെമ്പമാരായ നിഷാമോനി, ലാലി, സിന്ധു സുരേഷ്, ശാന്തമ്മ, ജയ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീജ എസ്.എൻ തുടങ്ങിവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ സ്വാഗതം പറഞ്ഞു.