ബാലരാമപുരം: എരുത്താവൂർ ശ്രീബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ഉത്സവം 25 മുതൽ 30 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 5.30 മുതൽ നിർമ്മാല്യം,​ 6.30 ന് അഭിഷേകം,​ 7ന് ഗണപതിഹോമം,​ 8ന് നിവേദ്യം,​ തുടർന്ന് ഉഷപൂജ,​ 11.30ന് വിശേഷാൽ അഭിഷേകം,​ തുടർന്ന് ഷഷ്ഠിപൂജ,​ ഉച്ചക്ക് ഒന്നു മുതൽ അന്നദാനം എന്നിവ നടക്കും. 29ന് രാവിലെ 11.30 മുതൽ കലശപൂജയും അഭിഷേകവും,​ 30ന് വൈകിട്ട് 6 മുതൽ സ്പെഷ്യൽ അഭിഷേകം. ഫോൺ: 04712403388.