
തിരുവനന്തപുരം: ജില്ലയിലെ 13 റേഷൻ ഡിപ്പോകൾക്ക് സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം www.civilsupplieskerala.gov.inൽ നിന്നു ഡൗൺലോഡ് ചെയ്യാം. ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. അപേക്ഷകൾ നവംബർ 19 ന് മുമ്പ് നേരിട്ടോ തപാൽ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. ഫോൺ: 04712731240.