ബാലരാമപുരം: എസ്.എൻ.ഡി.പി യോഗം പള്ളിച്ചൽ ശാഖയിൽ പുതുതായി പണികഴിപ്പിച്ച ഗുരുതീർത്ഥം സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് അരുവിപ്പുറം ക്ഷേത്രം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നിർവഹിക്കും. ശാഖാ പ്രസിഡന്റ് സുരേഷ്. എൽ.കുമാർ അദ്ധ്യക്ഷത വഹിക്കും. ഐ.ബി. സതീഷ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ,​ സെക്രട്ടറി മേലാംകോട് സുധാകരൻ,​ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ. പ്രീജ,​ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക,​ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,​ നേമം യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ബി.ജയചന്ദ്രൻ,​ കൗൺസിലർ വി.വി. രാജേഷ്,​ പള്ളിച്ചൽ പഞ്ചായത്ത് മെമ്പർമാരായ തമ്പി,​ പള്ളിച്ചൽ സതീഷ്,​ നടുക്കാട് ബാബുരാജ് എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി ശശിധരൻ. എസ് സ്വാഗതവും എസ്. വിനോദ് നന്ദിയും പറയും. രാത്രി 8ന് ഗാനമേള.