1

പോത്തൻകോട് : ചെമ്പകമംഗലത്ത് ബൈക്കിൽ കാറിടിച്ച് ആംബുലൻസ് ഡ്രൈവർ വെട്ടൂർ ചിറ്റിലക്കാട് എ.എസ് മൻസിലിൽ അബ്ദുൽ സമദിന്റെയും ഷഹാനയുടെയും മകൻ ഉനൈസ് (21) മരിച്ചു. ചെമ്പകമംഗലം ജംഗ്ഷനിൽ ഇന്നലെ രാവിലെ അഞ്ച് മണിക്കാണ് സംഭവം. ഉനെെസ് ബൈക്കിൽ ജോലി സ്ഥലത്തേക്കുപോകവെ എതിർ ദിശയിൽനിന്നുവന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉനെെസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. .

ക്യാപ്ഷൻ : മരണപ്പെട്ട ഉനൈസ്