
പാലോട്: ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ പാലോട് സി.എച്ച്.സിയും വട്ടപ്പൻകാട് വി.വി. അജിത്ത് മെമ്മോറിയൽ ഗ്രന്ഥശാലയും സംയുക്തമായി നടത്തിയ വയോജന പക്ഷാചരണത്തിന്റെ ഭാഗമായുള്ള ബോധവത്കരണ ക്ലാസ് വാർഡ് മെമ്പർ നീതുസജീഷ് ഉദ്ഘാടനം ചെയ്‌തു. പാലോട് സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. സീമ വിഷയാവതരണം നടത്തി. ജില്ലാ മാസ് മീഡിയ ഓഫീസർ പമീല, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ രശ്മി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർമാർ, പൊതുജനാരോഗ്യ വിഭാഗം ജീവനക്കാർ, ഗ്രന്ഥശാല പ്രവർത്തകർ, വനിതാ വേദി അംഗങ്ങൾ, ക്ലബ് അംഗങ്ങൾ, വയോജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.