കോവളം :കോവളം ജനമൈത്രി പൊലീസും ക്രൈസ്റ്റ് കോളേജും വിഴിഞ്ഞം ജനമൈത്രി പൊലീസും കോട്ടപ്പുറം സെന്റ് മേരീസ് സ്‌കൂളും സംയുക്തമായി ലഹരി വിരുദ്ധ റാലിയും ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു. വിഴിഞ്ഞം ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും കോവളം ജനമൈത്രി പൊലീസും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി ഫോർട്ട് അസി.കമ്മിഷണർ സി. ഷാജി ഫ്ളാഗ് ഓഫ് ചെയ്തു. കോവളം സി.ഐ ബിജോയ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റാലി ക്രൈസ്റ്റ് കോളേജിൽ നിന്ന് ആരംഭിച്ച് വെങ്ങാനൂർ ജംഗ്ഷൻ, എസ്,എഫ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വഴി കോളേജിൽ സമാപിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ്, ഡയറക്ടർ ഫാ. തോമസ് ചാപ്പില, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജെസി ജേക്കബ്, കോവളം എസ്.ഐ അനീഷ്, ജനമൈത്രി ബീറ്റ് ഓഫിസറും എ.എസ്.ഐമാരായ ബിജു.ടി,​ രാജേഷ് എന്നിവർ പങ്കെടുത്തു.

കോട്ടപ്പുറം സെന്റ്മേരീസ് സ്‌കൂളും വിഴിഞ്ഞം ജനമൈത്രി പൊലീസും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ റാലിയും ബോധവത്കരണ ക്ളാസും വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം വാർഡ് കൗൺസിലർ പനിയടിമ ജോൺ, സ്കൂൾ പ്രിൻസിപ്പൽ സിറിൽ തുടങ്ങിയവർ നേതൃത്വം നൽകി.