തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടത്തുന്ന ഫൈബർ റീ ഇൻഫോഴ്സ് പ്ലാസ്റ്റിക് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷിച്ചവർക്കുള്ള അഡ്മിഷൻ 27ന് രാവിലെ 10ന് നടക്കും. അപേക്ഷിച്ചവർ കോളേജിൽ എസ്.എസ്.എൽ.സി /ടി.എച്ച്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ഐ.ടി.ഐ സർട്ടിഫിക്കറ്റ്, മറ്റ് ആനുകൂല്യങ്ങൾ ഉണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.