
പൂവച്ചൽ: കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ പൂവച്ചൽ മണ്ഡലം കമ്മിറ്റിയുടെ വാർഷിക പൊതുയോഗം നിയോജക മണ്ഡലം പ്രസിഡന്റ് എസ്.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉറിയാക്കോട് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.സുകുമാരൻ നായർ, എ.എ. റഹിം, വി. തങ്കമണി, പൂവച്ചൽ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഉറിയാക്കോട് സുരേഷ് കുമാർ (പ്രസിഡന്റ്),എം. രാജഗോപാലൻ നായർ, സെൽവദാസ് (വൈസ് പ്രസിഡന്റുമാർ), പൂവച്ചൽ സുരേഷ് കുമാർ (സെക്രട്ടറി), ശ്രീകുമാർ(ജോയിന്റ് സെക്രട്ടറി), ഇഗ്നേഷ്യസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.