
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി നിയോജക മണ്ഡലങ്ങളിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് 6.30ന് ലഹരിക്കെതിരെ ദീപം തെളിച്ചു. നാളെ വൈകിട്ട് 6ന് ലഹരിക്കെതിരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കും. ഇന്നും നാളെയുമായി സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കുന്ന പരിപാടിയും നടക്കും. ഒക്ടോബർ രണ്ടിനാരംഭിച്ച പ്രചാരണത്തിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഒന്നാം ഘട്ടം പ്രചാരണം നവംബർ ഒന്നിന് അവസാനിക്കും.