s

തിരുവനന്തപുരം: കോളേജ് ഒഫ് ആർക്കിടെക്ചർ ട്രിവാൻഡ്രം (ക്യാറ്റ്) സംഘടിപ്പിക്കുന്ന 'മെറ്റാഗ്രീൻ ഡൈമെൻഷൻസ് വാല്യൂ ബൈ ഡിസൈൻ 2022" ത്രിദിന കോൺഫറസ് മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ ജി. മാധവൻ നായർ ഉദ്ഘാടനം ചെയ്തു. സുസ്ഥിര വികസനത്തിൽ ഗവേഷണത്തിനും വിവിധ സാങ്കേതിക മേഖലകളിലെ സഹകരണത്തിനുമുള്ള പ്രാധാന്യത്തെപറ്റി അദ്ദേഹം സംസാരിച്ചു. ക്യാറ്റ് ചെയർമാൻ ആർക്കിടെക്ട് എൻ. മഹേഷ്, പ്രിൻസിപ്പൽ പ്രൊഫ. നീനാ തോമസ്, ആർക്കിടെക്ടർ വിഭാഗം മേധാവി പ്രൊഫ. വി. ഇന്ദുജ, ഡിസൈൻ വിഭാഗം മേധാവി പ്രൊഫ. അനുജ,​ പ്രശസ്ത ആർക്കിടെക്ട് ജി. ശങ്കർ, സി.ഇ.ടി ആർക്കിടെക്ചർ വിഭാഗം മേധാവി ഡോ. ബിജിൻ കോത്താരി എന്നിവർ സംസാരിച്ചു.
വിദേശത്തു നിന്നുൾപ്പെടെ വിദഗ്ദ്ധർ പങ്കെടുക്കുന്ന കോൺഫറൻസിൽ ഉഷ്ണമേഖലയിലെ ആർക്കിടെക്ചറിനും നഗരവികസനത്തിനും പ്രാധാന്യം കൊടുത്ത് അഞ്ചു പ്രമേയങ്ങളിലാണ് ചർച്ച,​ പരിശീലന ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിച്ചിരിക്കുന്നത്. പ്രൊഫ. ബോബൻ പടിക്കര വർഗീസ് (നെൽസൺ മണ്ടേല യൂണിവേഴ്സിറ്റി), പ്രൊഫ. പെട്രസ് കൊർണേലിയെസ് ലൂവ് (നഗരാസൂത്രണ വിദഗ്ദ്ധൻ ദക്ഷിണാഫ്രിക്ക), പ്രൊഫ. അലസാന്ദ്രോ ബിയാമോണ്ടി (ഇറ്റലി),​ ആർ. കെവിൻ മാർക്ക് ലോ (മലേഷ്യ), ആർ സംഘമിത്ര ബസു (ഐ. ഐ. ടി. ഖരഗ്പൂർ), പ്രൊഫ. എം. കൈലാസ് റാവു (എസ്.പി.എ വിജയവാഡ), സന്ദീപ് ബംഗാരു (ബംഗാരു ഡിസൈൻ ഒബ്‌ജെക്ട്സ്), ഡോ. സംഘ പ്രതിം ഭട്ടാചാര്യ (ഐ.ഐ.ടി. ഖരഗ്പൂർ), ആർ.മിലിന്ദ് മന്ത്രവാദി (ഗ്രീൻ മാട്രിക്സ്, ബംഗളൂരു), ഡോക്ടർ കെൻ യെംഗ് (മലേഷ്യ) എന്നിവർ വിവിധ ചർച്ചകൾക്കും വർക്ക് ഷോപ്പുകൾക്കും നേതൃത്വം നൽകും.