chenkal-temple

പാറശാല: ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവലിംഗത്തിന് മറ്റൊരു ലോക റെക്കാഡ് കൂടി. 111.2 അടി ഉയരവും 111 അടി ചുറ്റളവുമുള്ള ശിവലിംഗത്തിന്റെ നിർമ്മാണ സവിശേഷതകളും എട്ട് നിലകളിലായുള്ള വിസ്മയക്കാഴ്ചകളും വിലയിരുത്തിയാണ് റെക്കാഡ് നൽകിയത്. ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സ്, ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്‌സ്, ഇൻഡോനേഷ്യൻ പൊഫഷണൽ സ്പീക്കേഴ്സ് അസോസിയേഷൻ, ബംഗ്ലാദേശ് ബുക്ക് ഒഫ് റെക്കാഡ്‌സ് എന്നിവയുടെ പ്രതിനിധികൾ ഒപ്പുവച്ച ഏഷ്യാ ബുക്ക് ഒഫ് റെക്കാഡ്‌സും, ലിംകാ ബുക്ക് ഒഫ് റെക്കാഡ്‌സും മഹാശിവലിംഗത്തിന് ലഭിച്ചിട്ടുണ്ട്. ഒക്ടോബർ 27ന് രാവിലെ 9ന് വേൾഡ് റെക്കാഡ് യൂണിയന്റെ ഒഫീഷ്യൽ റെക്കാഡ് മാനേജർ ക്രിസ്റ്റഫർ ടെയ്‌ലർ ക്രാഫ്റ്റ് (യു.എസ്.എ) മഹേശ്വരം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിക്ക് കൈമാറും.