bahunila-mandiram

കല്ലമ്പലം: നാവായിക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി മൂന്നു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ബഹുനില മന്ദിരം 25ന് രാവിലെ 9ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വി ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രിൻസിപ്പൽ ശ്രീകുമാർ സ്വാഗതം പറയും. അടൂർ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി, ജില്ലാ പഞ്ചായത്തംഗം ബേബി സുധ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാബു, ബ്ലോക്ക് പഞ്ചായത്തംഗം ജിഹാദ് തുടങ്ങിയവർ പങ്കെടുക്കും.