
തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻപിള്ളയ്ക്കും പി.വി.സി ഡോ.പി.പി. അജയകുമാറിനും അദ്ധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും ചേർന്ന് യാത്രഅയപ്പ് നൽകി.
24നാണ് ഇരുവരുടെയും കാലാവധി പൂർത്തിയാകുന്നത്. സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ കെ. എച്ച്. ബാബുജാൻ, സിൻഡിക്കേറ്റംഗങ്ങളായ എ. അജികുമാർ, ഡോ.എം. വിജയൻപിള്ള, ആർ. അരുൺകുമാർ, രജിസ്ട്രാർ ഡോ.കെ.എസ്. അനിൽ കുമാർ, അദ്ധ്യാപക പ്രതിനിധി ഡോ.വി. ബിജു, ജീവനക്കാരുടെ പ്രതിനിധി ഡി.എൽ. അജയ്, ഒ.ടി. പ്രകാശ്, ജ്യോൽന, യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ വിഷ്ണു എന്നിവർ സംസാരിച്ചു. വി.സിയും പി.വി.സിയും മറുപടി പ്രസംഗം നടത്തി