p

തിരുവനന്തപുരം യു.എസ്.എസ്.ഡി (അൺ സ്ട്രക്‌ച്ചേഡ് സപ്ലിമെന്ററി സർവീസ് ഡാറ്റ) അടിസ്ഥാനമാക്കിയുള്ള മൊബൈൽ ബാങ്കിംഗിനും പേമെന്റിനും സർവീസ് ചാർജ് ഒഴിവാക്കി ടെലികോം റഗുലേറ്ററി അതോറിട്ടി വിജ്ഞാപനം പുറപ്പെടുവിച്ചു. യു.എസ്.എസ്.ഡി അധിഷ്ഠിത സേവനം വഴി ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെതന്നെ 99 എന്ന കോഡ് ഉപയോഗിച്ച് മൊബൈൽ ബാങ്കിംഗ് നടത്താനാകും. ഫോൺ വഴി രജിസ്റ്റർ ചെയ്താൽ ഫണ്ട് ട്രാൻസ്ഫർ, അക്കൗണ്ട് മാറ്റം, ബാലൻസ്, സ്റ്റേറ്റ്‌മെന്റ് പരിശോധിക്കൽ എന്നിവ ഇതുവഴി നടത്താം.