1

തിരുവനന്തപുരം: ട്രാവൻകൂർ റോട്ടറി ക്ലബ്, തായ്‌ലൻഡിലെ റോട്ടറി ക്ലബ് ഒഫ് പട്ടായ സന്ദർശിച്ചു. ഇരു രാജ്യങ്ങളുമൊന്നിച്ചു ചെയ്യാൻ സാധിക്കുന്ന ഗ്ലോബൽ ഗ്രാൻഡ് പ്രോജക്ടിനെ പറ്റി ധാരണയായെന്നും തായ്‌ലൻഡ് ക്ലബിന്റെ ക്ഷണപ്രകാരമെത്തിയ ട്രാവൻകൂറിന് മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും സംഘാടകർ പറഞ്ഞു. ട്രാവൻകൂർ ക്ലബ് പ്രസിഡന്റ് ശിവപ്രസാദ് യോഗത്തെ അഭിസംബോധന ചെയ്തു. അസിസ്റ്റന്റ് ഗവർണർ ഷാജ് ശ്രീധരൻ, സെക്രട്ടറി വിഭു തുടങ്ങി 13 അംഗങ്ങൾ ട്രാവകൂറിൽ നിന്ന് പങ്കെടുത്തു. പാട്ടായ ക്ലബ് ചാർട്ടർ അംഗം സ്റ്റീവ് ദേവറോക്സ്, പ്രസിഡന്റ് ഡാനിയേൽ ഷ്വാട്രസ്,വൈസ് പ്രസിഡന്റ് റോൺ കാർട്ടി തുടങ്ങിയ അംഗങ്ങളെ ആദരിക്കുകയും ആരോഗ്യ, സാമ്പത്തിക, വിദ്യാഭ്യാസ വിഷയങ്ങളിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള സഹായ സഹകരണങ്ങളെ കുറിച്ച് ചർച്ചചെയ്യുകയും കരാറുകളിൽ ഒപ്പു വയ്ക്കുകയും ചെയ്തു.