
കിളിമാനൂർ:ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി എം.എൽ.എമാർ ലഹരിക്കെതിരെ ദീപം തെളിയിക്കുന്നതിന്റെ ഭാഗമായി വാമനപുരം എക്സൈസ് റെയിഞ്ചിന്റെ നേതൃത്വത്തിൽ വാമനപുരം ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ചടങ്ങ് അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിനിതകുമാരി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രഞ്ജി,വാമനപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജീവ്.പി.നായർ,വാമനപുരം ടൗൺ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി സന്തോഷ് വാമനപുരം,റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ജി.മോഹൻകുമാർ എന്നിവർ സംസാരിച്ചു.പ്രിവന്റീവ് ഓഫീസർ എസ്.സുരേഷ് ബാബു നന്ദി പറഞ്ഞു.