deepavali

തിരുവനന്തപുരം: വിളക്കുകൾ കൊളുത്തിയും പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും രാജ്യമിന്ന് നന്മയുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്നു. ശ്രീരാമൻ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ ദിവസമാണ് ദീപാവലിയെന്നും ശ്രീകൃഷ്‌ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്നും പാലാഴിയിൽ നിന്നും മഹാലക്ഷ്‌മി അവതരിച്ച ദിവസമാണെന്നും തുടങ്ങി നിരവധി ഐതീഹ്യങ്ങൾ ദീപാവലിക്ക് പിന്നിലുണ്ട്. ദീപാവലി ദിനങ്ങളിൽ മഹാവിഷ്‌ണു, മഹാലക്ഷ്‌മി ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നാണ് ദീപാവലിയെങ്കിലും ഇന്നലെ തന്നെ ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. ശബ്‌ദ മലിനീകരണം കുറയ്‌ക്കാൻ സർക്കാ‌‌ർ ഉത്തരവ് പ്രകാരം രാത്രി 8 മുതൽ 10 വരെ മാത്രമെ പടക്കങ്ങൾ പൊട്ടിക്കാൻ പാടുള്ളൂ.