തിരുവനന്തപുരം: ജില്ലാ ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 28 മുതൽ നവംബർ ഒന്ന് വരെ കുമാരപുരം ടെന്നീസ് അക്കാഡമിയിൽ ജില്ലാ ടെന്നീസ് ടീം സെലക്ഷൻ ട്രയൽസ്‌ നടക്കും. പുരുഷ, വനിതാ വിഭാഗത്തിലേക്കും 18,16,14 വയസിന് താഴെയുള്ള ആൺ,പെൺ നാലംഗ ടീമിനെയാണ് ഓരോ വിഭാഗത്തിലും തിരഞ്ഞെടുക്കുക. താത്പര്യമുള്ളവർ 27ന് വൈകിട്ട് 3ന് മുമ്പ് 9895824179 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യണം.