bhoomi

നെയ്യാറ്റിൻകര: അക്ഷയ കോംപ്ലക്സിലെ സുഗതസ്മൃതിയിൽ ഭൂമിക കലാ സാഹിത്യ വേദിയുടെ പ്രതിഭാ സംഗമം കാവ്യഭൂമിക സംഘടിപ്പിച്ചു.നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.കവി മണികണ്ഠൻ മണലൂർ അദ്ധ്യക്ഷത വഹിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് പ്രസിഡന്റ് മഞ്ചത്തല സുരേഷ്, മാറനല്ലൂർ സുധി, കോട്ടുകാൽ എം.എസ്.ജയരാജ്, മൈലച്ചൽ വിജയൻ, ഡോ.ബിജു ബാലകൃഷ്ണൻ,അശോക് ദേവദാരു, ശാന്തകുമാരി കീഴാറൂർ, സതീഷ് ചന്ദ്രകുമാർ പെരുമ്പഴുതൂർ, കുമാർ സംയോഗി, രതീഷ് ചന്ദ്രൻ മാരായമുട്ടം,വെള്ളായണി ജി.വി.അശോക് കുമാർ,ഡോ.ചന്ദ്രു കാർത്തിക, ശ്യാമപ്രസാദ് കോട്ടുകാൽ,അജയൻ അരുവിപ്പുറം,രാജേന്ദ്രൻ നെല്ലിമൂട്,സുരജ മുരുകൻ,വിജേഷ് ആഴിമല,ജയേഷ് വ്ളാത്താങ്കര,കുളത്തൂർ സുനിൽ,എ.കെ.അരുവിപ്പുറം,കോട്ടുകാൽ സത്യൻ,അരുമാനൂർ രതി കുമാർ,പ്രദീപ് തൃപ്പരപ്പ്, രശ്മി.ആർ.ഊറ്ററ,ആർദ്ര അരുവിപ്പുറം,ലിജി സജിത്ത് ,ജെ.സുധർമ്മ അമരവിള,സുജാത നെയ്യാറ്റിൻകര തുടങ്ങിയവർ പങ്കെടുത്തു.