
തിരുവനന്തപുരം: നോക്കുകൂലിയെന്ന പിടിച്ചുപറിക്ക് കൂച്ചുവിലങ്ങിടാൻ സർക്കാർ ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ തുടങ്ങി വർഷം ഒന്ന് പിന്നിടുമ്പോഴും ഇവ ഫയലിൽ ഉറങ്ങുന്നു.
പലവട്ടം ഹൈക്കോടതിയുടെ വിമർശനമുണ്ടായതിനു പിന്നാലെയാണ് സർക്കാർ ഭേദഗതിക്ക് തയ്യാറായത്. നോക്കുകൂലി ആവശ്യപ്പെട്ടാൽ തൊഴിലാളികൾക്കെതിരെ സ്വീകരിക്കാവുന്ന നടപടികളുടെ ഭേദഗതിക്ക് ഡോ. എസ്. ചിത്ര ലേബർ കമ്മിഷണറായിരുന്നപ്പോഴാണ് തുടക്കമിട്ടത്. അടിക്കടി കമ്മിഷണർമാർ മാറിയെത്തിയത് നടപടികൾക്ക് വെല്ലുവിളിയായി.
അതേസമയം, തലസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ രണ്ടിടത്ത് ലോഡിറക്കലിന്റെ പേരിൽ വിവാദമുണ്ടായി. ശ്രീകാര്യം പൗഡിക്കോണത്ത് ടൈൽ ഇറക്കാൻ ഉയർന്ന കൂലി ആവശ്യപ്പെടുകയും പണം ഇല്ലെന്ന് പറഞ്ഞതോടെ 60 പാക്കറ്റ്ടൈൽ മുഴുവൻ വീട്ടമ്മയെക്കൊണ്ട് ഇറക്കിക്കുകയുമായിരുന്നു നെടുമങ്ങാട് കെ.എസ്.എഫ്.ഇ ഓഫീസിലെ ഇരുമ്പ് ലോക്കർ ഡോർ ഇളക്കുന്നതിനിടെ ഒരു സംഘം ചുമട്ടുതൊഴിലാളികൾ നോക്കുകൂലി വാങ്ങുകയും മണിക്കൂറുകൾ പണി തടസ്സപ്പെടുത്തുകയും ചെയ്‌തെന്നും അംഗീകൃത കരാറുകാരൻ ജില്ലാ ലേബർ ഓഫീസർക്ക് പരാതി നൽകി. 2018 മേയ് 1ന് നോക്കുകൂലി നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും ഇപ്പോഴും ഇത്തരം സംഭവങ്ങൾ അരങ്ങേറുകയാണ്.
നിരോധന ഉത്തരവിലെ
പ്രധാന വ്യവസ്ഥകൾ