
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപനം/ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും,പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) നൽകാം.പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ള അപേക്ഷകനാണെങ്കിൽ അഡ്മിഷൻ സ്ലിപ്പോ,ഫീസ് അടച്ച രസീതോ ഹാജരാക്കിയാൽ മതിയാകും.താത്പര്യമുളളവർ (ടി.സി ഒഴികെയുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം) നാളെ രാവിലെ 11ന് മുമ്പ് അതത് പോളിടെക്‌നിക് കോളേജിൽ എത്തിച്ചേരണം.വിശദവിവരങ്ങൾക്ക് ww.polyadmission.org യിൽ വേക്കൻസി പൊസിഷൻ ലിങ്ക് സന്ദർശിക്കുക.ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി പൊതു വിഭാഗങ്ങൾ 200 രൂപയും,പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾ 100 രൂപയും നേരിട്ട് അതത് പോളിടെക്‌നിക് കോളേജുകളിൽ അടയ്ക്കണം.