story

തിരുവനന്തപുരം: ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള സ്വകാര്യ സന്ദർശനത്തിനായി ഇന്നലെ വൈകീട്ട് ആറരയോടെ തിരുവനന്തപുരത്തെത്തി. നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോ‌ക്‌സ് പള്ളിയിൽ നടക്കുന്ന അലക്‌സാണ്ടർ പ്രിൻസ് വൈദ്യന്റെ മകൾ പ്രവീണയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വൈകിട്ട് മൂന്നരയ്‌ക്കാണ് വിവാഹം. ആറരയ്‌ക്ക് കവടിയാർ ഉദയ്‌പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വിവാഹ സത്‌ക്കാരത്തിലും അദ്ദേഹം പങ്കെടുക്കും. രാത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പം അത്താഴവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. നാളെ വൈകിട്ട് 6.55നുളള വിമാനത്തിൽ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.