
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള എല്ലാ കേരളീയർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്നേഹവും അനുകമ്പയും പരസ്പരബഹുമാനവും പ്രസരിപ്പിക്കുന്ന വാക്കും പ്രവൃത്തിയും കൊണ്ട് ഒരുമ ശക്തിപ്പെടുത്താൻ ദീപങ്ങളുടെ ഉത്സവം പ്രചോദനമേകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.