തിരുവനന്തപുരം:ലഹരി മുക്ത കേരളം എന്ന സന്ദേശമുയർത്തിയുള്ള സംസ്ഥാനസർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പെയിൻ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കഴക്കൂട്ടം ഗവൺമെന്റ് വനിതാ ഐ.ടി.ഐയിലെ 700 വിദ്യാർത്ഥിനികളും ജീവനക്കാരും ഇന്ന് ദീപാവലി നാളിൽ നോ ടു ഡ്രഗ്സ് എന്ന പ്ലക്കാർഡുമായി വീടുകളിൽ കുടുംബസമേതം 'അഗ്നിസാക്ഷ്യം' എന്നപേരിൽ ദീപം തെളിയിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.