പാലോട്: വനിതാ ശിശു വികസന വകുപ്പ് നെടുമങ്ങാട് ശിശു വികസന പദ്ധതി കാര്യാലയ പരിധിയിലെ ആനാട് ,പനവൂർ ഗ്രാമപഞ്ചായത്ത്, നെടുമങ്ങാട് മുനിസിപ്പാലിറ്റി പ്രദേശത്തെ അങ്കണവാടി വർക്കർ / ഹെൽപ്പർ സ്ഥിര നിയമനത്തിനുളള അപേക്ഷ ക്ഷണിച്ചു.എസ്. എസ് .എൽ. സി പാസായവർക്ക് വർക്കർ തസ്തികയിലേക്കും ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവർക്കും അപേക്ഷിക്കാം.പ്രായപരിധി 46 വയസ്. അപേക്ഷകർ വനിതകളായിരിക്കണം.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10. അപേക്ഷയുടെ മാതൃക അങ്കണവാടികൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, നെടുമങ്ങാട് ശിശുവികസന പദ്ധതി കാര്യാലയം എന്നിവിടങ്ങളിൽ നിന്ന് ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് 04722802144 എന്ന നമ്പരിൽ ബന്ധപ്പെടുക ....