bahunila-kettidam

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കിഴക്കനേല ഗവ.എൽ.പി സ്കൂളിന് 1 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ബഹുനില കെട്ടിടം 25ന് രാവിലെ 10ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അഡ്വ. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ സ്വാഗതം പറയും. ഹെഡ്മിസ്ട്രസ് ജുനൈദ ബീവി റിപ്പോർട്ട് അവതരിപ്പിക്കും. അടൂർ പ്രകാശ് എം.പി, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി, ജില്ലാ പഞ്ചായത്തംഗം ബേബി സുധ, വൈസ് പ്രസിഡന്റ് സാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിസാനിസാർ, സലൂജ, ചെയർമാൻ ജോസ് പ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗം ജിഹാദ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.