ഉദിയൻകുളങ്ങര: കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പി പദ്ധതിയിലേക്ക് തെറാപ്പിസ്റ്റ് അഭിമുഖം 31ന് രാവിലെ 10 മണിക്ക് നടക്കും. ബന്ധപ്പെട്ട മേഖലയിൽ പ്രൊഫഷണൽ ബിരുദമുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്. ജാഗ്രതാ സമിതി പദ്ധതിയിലേക്ക് കരാർ വ്യവസ്ഥയിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഒഴിവിലേക്കുള്ള അഭിമുഖം 31ന് രാവിലെ 11ന് നടക്കും. വുമൺ സ്റ്റഡീസ്/ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ള വനിതകൾക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്. പകൽ വീട് കെയർ ടേക്കർ ഒഴിവിലേയ്ക്കുള്ള അഭിമുഖം 31ന് ഉച്ചയ്ക്ക് 12ന് നടക്കും. പത്താം ക്ലാസ് പാസായ വനിതകൾക്ക് അപേക്ഷിക്കാം. പ്രായ പരിധി 45 വയസ്. അഭിമുഖങ്ങളിൽ അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും, പ്രവൃത്തിപരിചയം കാണിക്കുന്ന രേഖകളുമായി പങ്കെടുക്കേണ്ടതാണ്.