
തിരുവനന്തപുരം: ഓൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി.) തിരുവനന്തപുരം മേഖലാ ക്യാമ്പ് കഴക്കൂട്ടം ദ്വാരകാ ഓഡിറ്റോറിയത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് സമീനാ ഹക്കിം അദ്ധ്യക്ഷയായി. തയ്യൽ തൊഴിലാളി ക്ഷേമ നിധിയിലേയ്ക്കുള്ള തൊഴിലാളികളുടെ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസർ സജി.എസ്.രാജ് നിർവഹിച്ചു. സീന ആമ്പല്ലൂർ,വി.വളർ മതി,വെട്ടു റോഡ്സലാം,വി.ലാലു,എ.ആർ.അഭിജിത്,വഴി മുക്ക് സെയ്യദലി,ലൈല കരിച്ചാറ,നിത്യാ റീഗൻ,ജയിൻ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു