lulu

തിരുവനന്തപുരം: ഫുട്ബാൾ ലോകകപ്പ് ആവേശത്തിന് ഊർജ്ജം പകരാൻ തലസ്ഥാനത്ത് ഫുട്ബാൾ ലീഗുമായി ലുലു മാൾ. ലുലു ഫുട്ബാൾ ലീഗ് എന്ന പേരിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ ലോഗോ ലോഞ്ച് നടൻ നിവിൻ പോളി നിർവഹിച്ചു. നവംബർ 5 മുതൽ നവംബർ 20 വരെയായി നടക്കുന്ന ലീഗിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷനും ആരംഭിച്ചു. ട്രാവൻകൂർ റോയൽസ് ഫുട്ബാൾ ക്ലബുമായി ചേർന്നാണ് ലീഗ് സംഘടിപ്പിക്കുന്നത്.

മാളിന്റെ ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന ലീഗിൽ അഞ്ച് പേരടങ്ങുന്ന ടീമുകൾക്കാണ് മത്സരിക്കാൻ കഴിയുക. അരമണിക്കൂറാണ് മത്സര സമയം. ലീഗ് ചാമ്പ്യന്മാർക്ക് 50,000 രൂപയാണ് സമ്മാനം. റണ്ണറപ്പിന് 25000 രൂപയും, ലൂസേഴ്സ് ഫൈനലിലെ വിജയികൾക്ക് 10,000 രൂപയാണ് സമ്മാനം. മാളിൽ നടക്കുന്ന ഓപ്പൺ രജിസ്ട്രേഷൻ മുഖേനയോ, 9037397508 എന്ന നമ്പറിൽ വിളിച്ചോ ടീമുകൾക്ക് ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഒക്ടോബർ 31ന് രജിസ്ട്രേഷൻ അവസാനിക്കും.