തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ നവംബർ 2,3,4 തീയതികളിൽ നടക്കുന്ന റവന്യു ജില്ലാ സ്‌കൂൾ ശാസ്ത്രമേളയുടെ സ്വാഗതസംഘ കമ്മറ്റി രൂപീകരിച്ചു. വാർഡ് കൗൺസിലർ ജോൺസൺ ജോസഫ് ചെയർമാനായും വിദ്യാഭ്യാസ ഉപഡയറക്ടർ വാസു കെ. ജനറൽ കൺവീനറായും വാർഡ് കൗൺസിലർമാർ സബ്കമ്മിറ്റി ചെയർമാന്മാരായും അദ്ധ്യാപക സംഘടനാ പ്രതിനിധികളെ കൺവീനർമാരായും തിരഞ്ഞെടുത്തു.

ഡി.ഡി.ഇ വാസുകെ.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് കൗൺസിലർ ജോൺസൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ബാബു ടി, മാനേജർ ഫാ. തോമസ് കയ്യാലക്കൽ, ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ അനിൽ.ടി, പി.ടി.എ പ്രസിഡന്റ് സുനിൽകുമാർ, അദ്ധ്യാപക സംഘടന പ്രതിനിധികളായ ഹരിലാൽ ബി.എസ്,സാലറ്റ് മോറൈസസ്,റഷീദ്.എം.എ, ജമീൽ,സുനിൽകുമാർ,ബാബു വിദ്യാർത്ഥി സംഘടന പ്രതിനിധി അബിജിത്ത് എ.ആർ,വൈസ് പ്രിൻസിപ്പൽ ബിജു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.