
കാട്ടാക്കട: മുതിർന്ന ബി.ജെ.പി നേതാവും മുൻ കാട്ടാക്കട ഗ്രാമ പഞ്ചായത്തംഗവുമായിരുന്ന കാട്ടാക്കടക്കാരുടെ പ്രീയപ്പെട്ട രാധൻ മെമ്പർക്ക് അന്ത്യാഞ്ജലി.അഞ്ചുതെങ്ങിൻമൂട് മണ്ണാംകോണം അശ്വതി ഭവനിൽ ജി.രാധാകൃഷ്ണൻ നായർ(61) എന്ന രാധൻ മെമ്പർ കഴിഞ്ഞ തവണ തൂങ്ങാംപാറ വാർഡ് മെമ്പറായിരുന്നു.
ബി.ജെ.പി നേതാവെന്ന നിലയിലല്ല വാർഡിലെ ജനങ്ങൾ രാധൻ മെമ്പറെ കണ്ടിരുന്നത്.എല്ലാ ജനകീയ വിഷയങ്ങളിലും ഇടപെട്ട് എപ്പോഴും വാർഡിലെ സജീവ സാന്നിദ്ധ്യമായിരുന്നു.പഞ്ചായത്തംഗം എന്ന നിലയിൽ തനിയ്ക്ക് കിട്ടുന്ന പ്രതിഫലം ചിലവഴിക്കാതെ അക്കൗണ്ടിൽ സൂക്ഷിക്കുകയും തന്നെ സമീപിക്കുന്ന വാർഡിലെ ആളുകളുടെ ആവശ്യങ്ങൾക്ക് നൽകാനും ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.അതുകൊണ്ടുതന്നെ വാർഡിലെ ജനങ്ങൾക്കും ഇദ്ദേഹം ഏറെ പ്രീയപ്പെട്ടവനായി .
.ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗം,കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റ് ,കാട്ടാക്കട ഗ്രാമ പഞ്ചായത്തംഗം എന്നീ നിലകളിൽ ഇദ്ദേഹത്തിന്റെ പ്രവർത്തവനവും മാതൃകയായിരുന്നു.
ബി.ജെ.പി സംസ്ഥാന നേതാക്കൾ,സംസ്ഥാന കൗൺസിലംഗം കാട്ടാക്കട സന്തോഷ്,മണ്ഡലം പ്രസിഡന്റ് സുധീഷ്,കാട്ടാക്കട ഗ്രാമ പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ജനപ്രതിനിധികൾ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.വൈകിട്ട് നടന്ന അനുശോചന യോഗത്തിൽ ബി.ജെ.പി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്,സംസ്ഥാന കൗൺസിലംഗം കാട്ടാക്കട സന്തോഷ്,മണ്ഡലം പ്രസിഡന്റ് സുധീഷ്,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.