വിഴിഞ്ഞം: കേരളാ കോൺഗ്രസ് (എം) കോവളം നിയോജകമണ്ഡലം യോഗം കെ.ജെ.എം അഖിൽ ബാബു ഉദ്ഘാടനം ചെയ്തു. രണ്ടാം തവണയും നിയോജക മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്ത പി.വിജയമൂർത്തിയെയും സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത കെ.ജെ.എം അഖിൽ ബാബുവിനെയും യോഗത്തിൽ ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലരാമപുരം സി.ജോയി, മുത്തപ്പൻ, എ.വിജയൻ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജയൻ പി.ചാണി, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി എസ്.സുനിൽകുമാർ, മണ്ഡലം പ്രസിഡന്റുമാരായ വിഴിഞ്ഞം ജോർജ് സേവ്യർ, ബാലരാമപുരം ജലാലുദ്ദീൻ, കാഞ്ഞിരംകുളം ഷിനിൽ ആന്റണി, മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.