
പാനൂർ: യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ കൊല്ലപ്പെട്ട കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരൻ മൊകേരി കാളിയെത്താന്റെവിട വടക്കയിൽ കെ.വി. സായി പ്രസാദ് (52) പൂനെ ആശുപത്രിയിൽ നിര്യാതനായി. എയർഫോഴ്സിൽ എക്യൂപ്‌മെന്റ് അസിസ്റ്റന്റായി രാജസ്ഥാനിൽ ജോലി ചെയ്യുകയായിരുന്നു.
പരേതനായ അനന്തൻ മാസ്റ്ററുടെയും ടി.കെ കൗസല്യയുടെയും മകനാണ്. ഭാര്യ: നിഷ. മകൻ: വൈഷ്ണവ് (വിദ്യാർത്ഥി). മറ്റുസഹോദരങ്ങൾ: ജയകുമാർ (റെയിൽവേ), രത്നവല്ലി (അദ്ധ്യാപിക, വിളക്കോട്ടൂർ യു.പി), ശാന്തകുമാർ, ഗിരിജ (അദ്ധ്യാപിക, തൊക്കിലങ്ങാടി എച്ച്.എസ്.എസ്), ഉഷ (ശ്രീനാരായണ സ്കൂൾ, പാനൂർ), ഉമ. മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് മൊകേരി തറവാട് വീട്ടിൽ കൊണ്ടുവരും. സംസ്‌കാരം വൈകുന്നേരം കൂത്തുപറമ്പിൽ.