തിരുവനന്തപുരം: പാൽക്കുളങ്ങര വി.എം.തമ്പി മെമ്മോറിയൽ ലൈബ്രറിയുടെയും വിമുക്തി ക്ലബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടന്നു. അക്ഷരമാണ് ലഹരി,വായനയാണ് ലഹരി എന്ന മുദ്രാവാക്യത്തിലൂടെ ലഹരി മുക്ത കേരളം ലക്ഷ്യമാക്കി ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്ന കാമ്പെയിനിൽ എക്സൈസ് പ്രിവന്റിവ് ഓഫീസർ രവീന്ദ്രൻ നായർ ലഹരി വിരുദ്ധ ക്ലാസുകൾക്ക് നേതൃത്വം നൽകി. പാൽക്കുളങ്ങര വാർഡ് കൗൺസിലർ പി. അശോക്‌കുമാർ,പെരുന്താന്നി വാർഡ് കൗൺസിലർ പി. പദ്മകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.പ്രസിഡന്റ് എസ്. ബാലചന്ദ്രൻ നായർ,സെക്രട്ടറി ടി.ബിജുകുമാർ,ഡോ.ആറന്മുള ഹരിഹര പുത്രൻ,കെ. സുധീർ എന്നിവർ സംസാരിച്ചു.