തിരുവനന്തപുരം: ത്രിദിന റസിഡൻഷ്യൽ ക്യാമ്പൊരുക്കി വി.എച്ച്.എസ്.ഇയുടെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) വിഭാഗം. സംസ്ഥാനത്തെ 338 ക്യാമ്പുകളിലായി 17,000 കുട്ടികൾ പങ്കെടുത്ത മിനി ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ആദ്യ ഘട്ടം ഇക്കഴിഞ്ഞ ആഗസ്റ്റിൽ നടന്നിരുന്നു. ഡിസംബറിൽ നടത്തുന്ന ഏഴ് ദിവസത്തെ ക്യാമ്പിന് മുന്നോടിയായാണ് ത്രിദിന ക്യാമ്പ് എൻ.എസ്.എസ് സംഘടിപ്പിച്ചത്. മിനി ക്യാമ്പിനോട് മുന്നോടിയായി 138 കാമ്പസുകളിലെയും വിദ്യാർത്ഥി ലീഡർമാർക്ക് നടന്ന 'മനം മാനവം" നേതൃത്വ പരിശീലന പരിപാടി പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ. അൻസർ ആർ.എൻ, എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ ശ്രീധർ ഗുരു തുടങ്ങിയവർ പങ്കെടുത്തു.